Join News @ Iritty Whats App Group

പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും, ഫെന്നി നൈനാനടക്കം പ്രതിപ്പട്ടികയിൽ; കുറ്റപത്രം ഉടൻ

പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും, ഫെന്നി നൈനാനടക്കം പ്രതിപ്പട്ടികയിൽ; കുറ്റപത്രം ഉടൻ


അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ നടപടികൾ വേഗത്തിലാക്കി പൊലീസ്. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിയാക്കിയേക്കും. സംഭവത്തിൽ പങ്കുള്ളതായി തിരിച്ചറിഞ്ഞ കണ്ടാലറിയാവുന്നവരെ കേന്ദ്രീകരിച്ചാണ് തുടർനടപടികൾ.

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന് ചർച്ചയായതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്. മൂന്ന് മാസം മുമ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും കേസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഡിജിപി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനുള്ളിൽ പ്രവേശിച്ച് പ്രതിയെ കണ്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. പുറത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലീസുകാരുടെ നിലപാട്. ആ സമയത്ത് സ്റ്റേഷനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group