Join News @ Iritty Whats App Group

പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം; കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രീംകോടതിയിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി

പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം; കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രീംകോടതിയിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി


കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് വിദ്യാർഥികൾ ഹർജി നൽകിയത്. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സുപ്രീംകോടതിയുടെ തീരുമാനം നിർണായകമാകും.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കും. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർഥികൾക്കായി ഹർജി സമർപ്പിച്ചത്. വൈസ് ചാൻസലർ സി.സി. സിസ തോമസിനെതിരായ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ പത്ത് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയോട് നിർദേശിക്കാൻ കോടതികൾക്ക് കഴിയില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഇതോടെ പരീക്ഷ എഴുതാനുള്ള വിദ്യാർഥികളുടെ നീക്കം പ്രതിസന്ധിയിലായി. കോടതി നടപടി മനുഷ്യത്വരഹിതമാണെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. തുടർന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അടിയന്തര ഹർജി നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group