നഴ്സുമാരെ കിട്ടാനില്ല; കോളേജുകള്‍ വരും; നഴ്സിംഗ് സീറ്റുകള്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളില്‍ സീറ്റുകള്‍ 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താലൂക്ക് ആശുപത്രികളില്‍ ആശുപത്രി വികസന സമിതിയുടെയും നഗരസഭയുടെയും സഹകരണത്തോടെ നഴ്സിംഗ് കോളജുകള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അൻപതിനായിരത്തോളം വിദ്യാർഥികളാണ് ഓരോ വർഷവും നഴ്സിംഗ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇതില്‍ 75 % പേർക്കെങ്കിലും കേരളത്തില്‍ തന്നെപഠിക്കാൻ സൗകര്യമൊ രുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നഴ്സിംഗ് കോളജുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചു പഠിക്കാൻ ആരോഗ്യ വകുപ്പ് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ ബിഎസ്സി നഴ്സിംഗിന് 11,000 സീറ്റുകളാണുള്ളത്. വർഷം 70,000 അപേക്ഷകരുണ്ട്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ ആശുപത്രി വികസന സമിതികള്‍ വഴി സ്വാശ്രയ നഴ്സിങ് കോളജുകള്‍ സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ കോളജുകളില്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകളും ആരംഭിക്കാം. ആവശ്യമായ ഭൂമി കണ്ടെത്തുന്നത് സമിതികളായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോളജ് തുടങ്ങാൻ അനുമതി നല്‍കുന്നതും പരിഗണിക്കും. ഇത്തരം കാര്യങ്ങളുടെ പ്രായോഗികതയും സാധ്യതകളും പഠിക്കുകയാണു സമിതിയുടെ ചുമതല.
ആസൂത്രണ ബോർഡംഗങ്ങളായ ഡോ.എസ്.എസ്.ലാല്‍, തിരുവനന്തപുരം സംസ്ഥാന ജി.വിജയരാഘവൻ, നഴ്സിങ് എജ്യുക്കേഷൻ ജോയിന്റ് ഡയ റക്ടർ ഡോ.എം.ആർ.ബീന, കേരള നഴ്സിങ് റജിസ്ട്രാർ ഡോ.പി.എസ്.സോന, സിമെറ്റ് ഡയറക്ടർ ഡോ.ആഷ സി.കു മാർ എന്നിവരാണ് സമിതിയിലുള്ളത്. ഡോ.ലാലാണ് അധ്യക്ഷൻ.
സംസ്ഥാനത്തെ ആശുപത്രികളില്‍ നഴ്സുമാരുടെ ക്ഷാമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും ദേശീയ ആരോഗ്യ മിഷൻ വഴി പലതവണ അപേക്ഷ ക്ഷണിച്ചാലും വേണ്ടത്ര നഴ്സുമാരെ ലഭിക്കാറില്ല. കേരളത്തില്‍ നിന്നുള്ള നഴ്സുമാർക്കായി വിദേശത്തെ ആശുപത്രികളില്‍ നിന്നും ഓഫറുകള്‍ വരാറുണ്ട്. എന്നാല്‍ ആവശ്യത്തിന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്നില്ല. പഠനം കഴിഞ്ഞ ഉടൻ സ്ഥിരവരുമാനം ലഭിക്കുന്ന തൊഴില്‍ എന്ന നിലയിലും നഴ്സിങ് പഠനം പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
Post a Comment