Join News @ Iritty Whats App Group

‘4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സർക്കാർ വാങ്ങി’; ഖജനാവിന് വലിയ നഷ്ടമെന്ന് പിണറായി വിജയൻ

‘4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സർക്കാർ വാങ്ങി’; ഖജനാവിന് വലിയ നഷ്ടമെന്ന് പിണറായി വിജയൻ


വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയ യുഡിഎഫ് സർക്കാരിന്റെ നടപടി അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ ഇടപാടിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ​വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ എന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

എന്നാൽ, കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത് ലഭിച്ച ഓഫറുകളുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു. ഈ നടപടിക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. കാറ്റിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രമാണ് വിലയെന്നിരിക്കെ, 11 രൂപ നിരക്കിൽ സർക്കാർ കരാറിലേർപ്പെട്ടത് വലിയ സാമ്പത്തിക ബാധ്യതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിലൂടെ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായെന്നാണ് ആരോപണം.

സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്‍റെ ഓഫർ സർക്കാർ അംഗീകരിച്ചത്. വിഇഎച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണ്?

ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, ‘കരാറിൽ ഒപ്പിട്ടില്ലല്ലോ’ എന്ന മറുപടി നൽകി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group