മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്താൻ പോലീസ്
തിരുവനന്തപുരം:മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്താൻ പോലീസ്. പ്രാഥമിക അന്വേഷണം റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകും. മുൻ കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിയാകും. മന്ത്രി എന്ന നിലയിൽ അധികാരം ദുർവിനിയോഗം ഉണ്ടായി എന്ന് കണ്ടെത്തൽ. ആന്റോ അഗസ്റ്റിനെതിരെയും അഴിമതി തടയൽ നിയമം നിലനിൽക്കുമെന്ന് നിയമവിദഗ്ധർ വിശദമാക്കുന്നത്. സ്പോൺസറെ നിയമിച്ചത് സർക്കാരാണ്. സർക്കാർ ചുമതല ഉപയോഗപ്പെടുത്തി നടത്തിയ പണപ്പിരിവ് പിസി ആക്ടിൽ വരുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രതി പട്ടിക വിപുലീകരിച്ച് കോടതിയിൽ നൽകുമെന്നും പൊലീസ് വിശദമാക്കുന്നത്.
Post a Comment