Join News @ Iritty Whats App Group

ആഞ്ഞടിച്ച് അഭിജീത് ദീപ്കെ, 'നടന്നത് ഗൂഢാലോചന'; പിണറായിയുടേയും സ്റ്റാലിന്‍റേയും തോല്‍വി ആസൂത്രിതം

ആഞ്ഞടിച്ച് അഭിജീത് ദീപ്കെ, 'നടന്നത് ഗൂഢാലോചന'; പിണറായിയുടേയും സ്റ്റാലിന്‍റേയും തോല്‍വി ആസൂത്രിതം


ഡൽഹി: വോട്ടർ പട്ടികയില്‍ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്‍റെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവകരെ മരിച്ചവരാക്കി മാറ്റുന്നത് എങ്ങനെയാണ്? എന്ന് അഭിജീത് ദീപ്കെ ചോദിച്ചു. അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണത്തിനും അഭിജീത് മറുപടി പറഞ്ഞു. സമരം ചെയ്യുക എന്നത് അവകാശമാണ് ഔദാര്യമല്ലെന്നും അമിത് ഷാ അനുവാദം നൽകാൻ അത് കുടുംബസ്വത്തല്ല, ബെംഗളൂരുവിൽ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ദില്ലിയിൽ എന്തുകൊണ്ട് അത് അനുവദിക്കുന്നില്ല എന്ന് ആദ്ദേഹം ചോദിച്ചു.

കൂടാതെ, രാജ്യത്തെ യുവജനങ്ങൾ നി‍ർഭയരാണെന്നും അവർക്ക് ആകുലതകളില്ല, അറസ്റ്റ് വരിക്കാൻ തയ്യാറാണ്. ജനാധിപത്യത്തെ സംരക്ഷിക്കാൻ മുന്നോട്ട് തന്നെ പോകും. ഈ പോരാട്ടം സിജെപിയുടെ നിലനിൽപിനായുള്ളതല്ല എന്നും അഭിജീത്ത് പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. സിജെപിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ സംഘടനകളും വിദ്യാത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് രാജ്യ തലസ്ഥാനത്ത് മൂന്ന് ദിവസമായി സമരം സംഘടിപ്പിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group