Join News @ Iritty Whats App Group

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധു, സംഭവം വടകര മയ്യന്നൂരിൽ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധു, സംഭവം വടകര മയ്യന്നൂരിൽ


കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധു വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര മയ്യന്നൂർ സ്വദേശി നാസറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മയ്യന്നൂരിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന നാസറിനെ ആയുധങ്ങളുമായെത്തിയാണ് വെട്ടിപരിക്കേൽപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന നാസർ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇതറിഞ്ഞാണ് പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതി ആക്രമണം ആസൂത്രണം ചെയ്തത്. നാസറിന് കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. വടകര ജില്ലാ ആശുപ്ത്രിയിലെത്തിച്ച നാസറിനെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p><p>പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഈ മാസം മൂന്നിനാണ് നാസർ അറസ്റ്റിലാകുന്നത്. റിമാൻഡിലായിരുന്ന നാസർ കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group