Join News @ Iritty Whats App Group

ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു


കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹനാണ് (31) ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന പ്രവീണ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സ്വയം തീ കൊളുത്തിയത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
Join Our Whats App Group