Join News @ Iritty Whats App Group

പടിയൂർ പെരുവം പറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് ആറര പവൻ സ്വർണ്ണാഭരണം കവർന്നു

പടിയൂർ പെരുവം പറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് ആറര പവൻ സ്വർണ്ണാഭരണം കവർന്നു


ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ പെരുവംപറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് ആറര പവൻ സ്വർണ്ണാഭരണം കവർന്നു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപമുള്ള അശ്വതി വീട്ടിൽ രൂപ രമേശിന്റെയും, സമീപത്തെ ശ്രീസദൻ വീട്ടിൽ കെ.ടി.ബിന്ദുവിന്റെയും വീടുകളിലാണ് കവർച്ച നടന്നത്. രണ്ട് വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു കുത്തിത്തുറന്ന് മോഷണം നടത്തിയത്. രൂപ രമേശിന്റെ വീട്ടിൽ നിന്ന് ആറര പവനോളം സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.രൂപ രമേശും കുടുംബവും തിങ്കളാഴ്ച എറണാകുളത്തെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെടികൾക്ക് വെള്ളം നനയ്ക്കാനെത്തിയ ആളാണ് 

വീടിന്റെ പിൻവശത്തെ കതക് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.കമ്പിപ്പാര ഉപയോഗിച്ച് കതക് കുത്തിത്തുറന്നതായാണ് സംശയം. വീടിന് സമീപത്തുനിന്ന് കമ്പിപ്പാരയും പോലീസ് കണ്ടെത്തി.തൊട്ടടുത്ത ബന്ധുവീടായ ശ്രീസദനിലും പിൻവശത്തെ കതക് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഈ വീട്ടിലും ആളുകൾ താമസമില്ലായിരുന്നു. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാർ എത്തിയതിന് ശേഷമെ മറ്റ് എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് മനസിലാകു. പോലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group