Join News @ Iritty Whats App Group

‌ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം, നിർണായക ഹർജി കോടതിയിൽ, സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ

‌ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം, നിർണായക ഹർജി കോടതിയിൽ, സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ


ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ സിജെപി നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 70 കമ്പനി കേന്ദ്രസേന കൂടി ദില്ലിക്ക് എത്തി. പശ്ചിമബംഗാളിൽ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നീക്കം. അതേസമയം, ഒരാഴ്ചയ്ക്കിടെയുള്ള സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ ദില്ലിയിൽ തുടരുകയാണ്.

സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ആഹ്വാനവുമായി ദില്ലി പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൊലീസിന്റെ ക്യാമ്പയിൻ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യർത്ഥന. മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു കഴിഞ്ഞു. നിലവിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതാണ് കാണുന്നത്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം തടങ്കൽ കേന്ദ്രങ്ങൾ ആക്കും. ദില്ലിലേക്കുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിക്കാൻ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിവരികയാണ്. ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികളുടെ സർവീസ് നിയന്ത്രിക്കും. ഹോട്ടലുകളിലും ഒയോ റൂമുകളിലും പുതിയ ബുക്കിംഗുകൾക്ക് വിലക്കേർപ്പെടുത്തി. അതിനിടെ, ജന്തർമന്തറിൽ സമരത്തിലെ നിർണ്ണായക ഹർജി ഇന്ന് ദില്ലി ഹൈകോടതിയിലെത്തി. ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ്‌ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിന് അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group