Join News @ Iritty Whats App Group

‘സമയത്ത് എത്തണം എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസല്ല, ഒന്നാമത്തെ പരിഗണന കാൽനടയാത്രക്കാർക്ക് : ഹൈക്കോടതി

‘സമയത്ത് എത്തണം എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസല്ല, ഒന്നാമത്തെ പരിഗണന കാൽനടയാത്രക്കാർക്ക് : ഹൈക്കോടതി


സമയത്ത് എത്തുക എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസ് അല്ലെന്ന് ഹൈക്കോടതി. സ്വകാര്യ ബസുകളുടെ അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലുമാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാധവ ഫാർമസി ജംഗ്ഷനിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവം അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് ഭയാനകമായ അപകടമാണെനും കോടതി ചൂണ്ടിക്കാട്ടി.

അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലും എന്നിട്ടും തങ്ങൾക്കെതിരെ നിയമനടപടി എടുക്കാൻ പാടില്ലെന്ന നിലപാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്രയധികം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ബസ് ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സിറ്റി പോലീസ് കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും ഉറങ്ങുകയാണോ എന്നും, ഇത്തരം നിയമലംഘനങ്ങൾ കണ്ടിട്ടും നടപടിയെടുക്കാത്തത് എങ്ങനെയെന്നും കോടതി ചോദിച്ചു.
റോഡിൽ ഒന്നാമത്തെ പരിഗണന കാൽനടയാത്രക്കാർക്കാണ്. വലിയ വാഹനങ്ങൾക്കാണ് അവസാന പരിഗണനയെന്നും അന്താരാഷ്ട്ര ചട്ടപ്രകാരം ഇതാണ് നിയമമെന്നും കോടതി ഓർമിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group