സൗദിയിൽ മരിച്ച ഇരിട്ടി സ്വദേശിയുടെ ഖബറടക്കം മദീനയിലെ ജന്നത്തുല്‍ ബഖീഅയില്‍ നടന്നു
മദീന: കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയില്‍ നിര്യാതനായി. ഇരിട്ടി സ്വദേശിയായ അബ്ദുല്‍ ജലീല്‍ വട്ടക്കണ്ടി(53)യാണ് ഞായറാഴ്ച മരിച്ചത്.
അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് താമസസ്ഥലത്ത് പക്ഷാഘാതം ഉണ്ടായതിനെത്തുടർന്ന് ജലീലിനെ സുഹൃത്തുക്കള്‍ ആദ്യം മദീനയിലെ മലിക്ക് ഫഹദ് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി മദീനയിലെ കിങ് സല്മാൻ മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയാണ് ഞായറാഴ്ച വൈകുന്നേരം മരണം സംഭവിച്ചത്
ഐ.സി.എഫ് മദീന റീജനല്‍ ഹാർമണി സെക്രട്ടറിയായ അബ്ദുല്‍ ജലീല്‍ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളില്‍ സജീവമായിരുന്നു. മദീനയില്‍ രണ്ടര പതിറ്റാണ്ടിലേറെയായി സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. മദീനയിലെ വിവിധ വെല്‍ഫെയർ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരു അബ്ദുല്‍ ജലീല്‍. കുഞ്ഞാമു- നഫീസ എന്നിവരാണ് ജലീലിന്റെ മാതാപിതാക്കള്‍. ഭാര്യ: റഹ്മത്ത്. മക്കള്‍: മുസ്തഫ, അബ്ദുല്ല, മിസ്ഹബ്, ഫാത്തിമ. നടപടികള്‍ പൂർത്തിയാക്കാൻ ഐ.സി.എഫ് മദീന മുനവ്വറ റീജിയൻ കമ്മിറ്റി നേതാക്കളും മറ്റു സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. മയ്യിത്ത് നടപടികള്‍ പൂർത്തിയാക്കി മദീനയിലെ ജന്നത്തുല്‍ ബഖീഅയില്‍ ഖബറടക്കി.
Post a Comment