Join News @ Iritty Whats App Group

ഹോർട്ടി വൈൻ വിവാദം: ഫയൽ നീക്കത്തിൽ അന്വേഷണം; ബേക്കറികളിലൂടെയുള്ള വിൽപ്പന പുതിയ മദ്യനയത്തിൽ ഉണ്ടാകില്ലെന്ന് സൂചന

ഹോർട്ടി വൈൻ വിവാദം: ഫയൽ നീക്കത്തിൽ അന്വേഷണം; ബേക്കറികളിലൂടെയുള്ള വിൽപ്പന പുതിയ മദ്യനയത്തിൽ ഉണ്ടാകില്ലെന്ന് സൂചന


ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽപ്പന നടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫയൽ നീക്കത്തെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ. പുതിയ സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ ഫയലിൽ തീരുമാനമെടുത്തതെങ്ങനെയെന്ന കാര്യത്തിലാണ് പരിശോധന നടത്തുക. എക്സൈസ് കമ്മീഷണർ ചുമതലയേറ്റതിന് പിന്നാലെ രണ്ടു ദിവസത്തിനകം ഫയലിൽ തീരുമാനമായതിൽ വ്യക്തത തേടും. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ഉത്തരവിറക്കിയെന്ന ആരോപണത്തെത്തുടർന്ന് അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിനെ ചുമതലയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

അതേസമയം, യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. ഷോപ്പിങ് മാളുകൾ, ബേക്കറികൾ തുടങ്ങിയ ഇടങ്ങളിലൂടെ ഹോർട്ടി വൈൻ വിൽപ്പന അനുവദിക്കുന്ന വ്യവസ്ഥ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. ഇതിനായി അബ്കാരി നയത്തിൽ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കും. ബേക്കറികൾ വഴി വൈൻ വിൽപ്പന നടത്തുന്നതിനോട് എക്സൈസ് മന്ത്രി എം. ലിജുവിനും വ്യക്തിപരമായി എതിർപ്പുണ്ടെന്നാണ് വിവരം.

ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതുകൊണ്ടുമാത്രം സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഫയൽ നീക്കത്തിൽ ആരൊക്കെ ഇടപെട്ടുവെന്നതും അന്വേഷണത്തിൽ നിർണായകമാകും. പുതിയ മദ്യനയത്തിൽ ഹോർട്ടി വൈൻ വിൽപ്പന സംബന്ധിച്ച് എന്ത് നിലപാടെടുക്കുമെന്നതിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികളിലുമാണ് ഇനി ശ്രദ്ധ.

Post a Comment

Previous Post Next Post
Join Our Whats App Group