Join News @ Iritty Whats App Group

'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി

'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി


ബെം​ഗളൂരു: ​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി. പെരിയപട്ടണയിൽ നടന്ന പ്രജാസേവ പരിപാടിക്കിടെയാണ് ഒരു കർഷകൻ വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സമീപിച്ചത്. ​ഗ്രാമങ്ങളിലെ യുവാക്കളുടെ വിവാഹം നടക്കാൻ മുഖ്യമന്ത്രിയും സർക്കാരും ഇടപെടണമെന്നും എന്തെങ്കിലും ചെയ്യണമെന്നും കർഷകൻ ആവശ്യപ്പെട്ടു.

പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതി കേൾക്കുന്ന സർക്കാർ പരിപാടിയാണ് പ്രജാസേവ. കഴിഞ്ഞദിവസം പെരിയപട്ടണയിലാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രജാസേവ സംഘടിപ്പിച്ചത്. ഇതിനിടെയാണ് യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്ന പരാതിയുമെത്തിയത്.

പെൺകുട്ടികൾക്ക് ​ഗ്രാമങ്ങളിലെ യുവാക്കളെ വരനായി വേണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. ​ഏക്കറുകണക്കിന് ഭൂമിയും വീടും കൃഷിസ്ഥലവും ഉണ്ടായിട്ടും കർഷകരായ ​ഗ്രാമങ്ങളിലെ യുവാക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ല. തന്റെ ​ഗ്രാമത്തിൽ 35-40 വയസ്സ് പ്രായമുള്ള നിരവധി യുവാക്കളാണ് വിവാഹം കഴിക്കാനുള്ളത്. വിവാഹാലോചന വരുമ്പോൾ പെൺകുട്ടികൾക്കെല്ലാം സർക്കാർ ജോലിക്കാരെയോ കോർപ്പറേറ്റ് കമ്പനികളെ ജീവനക്കാരെയോ മതി. ഇത് വലിയ പ്രതിസന്ധിയാണ്. വിവാഹം നടക്കാത്തതിൽ മനംനൊന്ത് ചില യുവാക്കൾ ജീവനൊടുക്കിയ സംഭവങ്ങളുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group