ഉമ്മയ്‌ക്കൊപ്പം യാത്രചെയ്യവേ സ്കൂട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു ബാലികയ്ക്ക് ദാരുണാന്ത്യം
ചക്കരക്കൽ: പള്ളിപ്പൊയിൽ ഹാജറാസിൽ കെ പി
ആസിഫിന്റെയും കടലായി കുറുവയിൽ ഷരീഫാസിൽ മുനീറയുടെയും മകൾ ആയിഷ മറിയം (5) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.15 ന് പള്ളിപ്പൊയിൽ മഹാത്മാ മന്ദിരത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്നും മാതാവിനോ ടൊപ്പം പിതാവിന്റെ വീട്ടിലേക്ക് വരവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടി റോഡരികിലെ ചരളിൽ തെന്നി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
മാച്ചേരി മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥിനിയാണ് ആയിഷ
മറിയം. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
Post a Comment