Join News @ Iritty Whats App Group

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ


നെഞ്ചിലെ അണുബാധയെ തുടർന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98 വയസുകാരനായ അദ്വാനിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ പൾമണറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്.

അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആവശ്യമായ വൈദ്യപരിശോധനകൾ പുരോഗമിക്കുകയാണ്. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ വർഷം മേയ് മാസത്തിലും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അന്ന് ആശുപത്രി വിട്ടത്.

ആധുനിക ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ് എൽ.കെ അദ്വാനി. മൂന്ന് തവണ ബിജെപിയുടെ ദേശീയ അധ്യക്ഷനായ അദ്ദേഹം അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായും ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2024-ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group