Join News @ Iritty Whats App Group

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തെ തള്ളാതെ മുഖ്യമന്ത്രി; 'ആര് തിരിച്ചടയ്ക്കും, സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും ജപ്തി ചെയ്ത് കൊണ്ട് പോകും'

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തെ തള്ളാതെ മുഖ്യമന്ത്രി; 'ആര് തിരിച്ചടയ്ക്കും, സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും ജപ്തി ചെയ്ത് കൊണ്ട് പോകും'


തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബി വഴി എടുത്ത കടങ്ങൾ കാരണം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയുടെ പേരിൽ വലിയ തോതിൽ കടബാധ്യത വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബി ഉയർന്ന പലിശയ്ക്കാണ് കടം വാങ്ങിയിരിക്കുന്നതെന്നും ഇതിന് സർക്കാർ ഗ്യാരണ്ടി നിൽക്കേണ്ടി വരുന്നുണ്ടെന്നും ധനവകുപ്പ് പോലും അറിയാതെയാണ് കിഫ്ബിയിൽ നിയമനങ്ങൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സർക്കാർ 49788 കോടി കടമെടുത്തു. കിഫ്ബിയും പെൻഷൻ ഫണ്ടും കാരണം യുഡിഎഫ് കടക്കെണിയിലായി. 87000 കോടി കടം കൊടുത്ത് തീർക്കാൻ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ പോയത്. എന്നിട്ട് കടമെടുക്കുന്നതിനെ പ്രതിപക്ഷം കുറ്റം പറയുന്നു. ഭൂമി ഏറ്റെടുക്കലിലും വൻ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുൻപ് പരസ്യങ്ങൾക്കായി കോടികൾ ചെലവഴിച്ചെങ്കിലും ഔദ്യോഗിക കണക്കുകളിൽ ഇത് വളരെ കുറച്ചു മാത്രമാണ് കാണിച്ചിരിക്കുന്നത്. വലിയ പലിശയ്ക്ക് എടുത്ത തുകയാണ് ഇത്തരത്തിൽ പരസ്യങ്ങൾക്കായി ധൂർത്തടിച്ചത്. കണ്ണൂരിൽ വലിയ തോതിൽ ഭൂമി ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച സർക്കാർ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികളുടെയും യുവജനങ്ങളുടെയും വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ് നോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞു. അധ്യാപക വിദ്യാർത്ഥി അനുപാതം ഒരു സുപ്രഭാതത്തിൽ കുറയ്ക്കാൻ പറ്റില്ല.

എൽഡിഎഫിന്‍റെ ബുദ്ധിശൂന്യതയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. കെഎഎസ് തെറ്റായ രീതിയിൽ നടപ്പാക്കി. 32 ഒഴിവുണ്ടെന് തെറ്റായ കണക്ക് പിഎസ്‍സിക്ക് നൽകി റാങ്ക് ലിസ്റ്റ് ഇറക്കി. തലമുണ്ഡനം ചെയ്തത് കാണുമ്പോ സങ്കടം ഉണ്ട്. പക്ഷേ വാക്ക് പാലിച്ചില്ലെന്ന് സമരക്കാർ പറയരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കടപരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെ മുഖ്യമന്ത്രി എതിർത്തുമില്ല. കടം ആര് കൊടുത്ത് തീർക്കും എന്നാണ് വി ഡി സതീശന്‍റെ ചോദ്യം. സർക്കാർ ഗ്യാരണ്ടി കൊടുത്ത പണം സർക്കാർ തന്നെ കൊടുക്കണം.

ഇല്ലെങ്കിൽ സെക്രട്ടേറിയറ്റും കളക്ട്രേറ്റുകളും ജപ്തി ചെയ്ത് പോകും. നികുതിപ്പണം ഉപയോഗിച്ച് ചെയ്ത എന്തു പ്രവർത്തിയും അന്വേഷിക്കും. കിഫ്ബി കമ്രക്കേടുകളും വിശദമായി അന്വേഷിക്കുമെന്നും സതീശൻ വ്യക്തമാക്കി. കടമെടുപ്പിൽ സുപ്രീം കോടതിയിൽ കേസുണ്ടെന്ന് മുൻ ധന മന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. കടമെടുപ്പ് വെട്ടിക്കുറച്ചത് കേന്ദ്രത്തിന്‍റെ സമീപനമാണ്. അതിൽ ഭരണഘടനാ പ്രശ്നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group