Join News @ Iritty Whats App Group

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം


ദില്ലി :ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ജയിലിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സാധിച്ചത്. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയതിനെത്തുടർന്ന് ഡൽഹി കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം പാർട്ടി നേതൃത്വം പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group