Join News @ Iritty Whats App Group

എസ്‌ഐആറിന് ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ ഏതെന്ന് വെളിപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എസ്‌ഐആറിന് ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ ഏതെന്ന് വെളിപ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: വിവാദമായ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് (എസ്‌ഐഎആര്‍) ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ പേരും വേര്‍ഷനും പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കാണ് കമ്മീഷന്‍ ഇത്തരത്തിലുള്ള മറുപടി നല്‍കിയത്. കൊമേഴ്‌സ്യല്‍ കോണ്‍ഫിഡന്‍സ്, ട്രേഡ് സീക്രട്ട്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്നിവയാണ് ഇത് പുറത്തുവിടാതിരിക്കാനുള്ള കാരണമെന്നും ആന്ധ്രാപ്രദേശിലെ കരിം നഗര്‍ സ്വദേശിയായ എംഎ മുജീബ് അയ്യൂബ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ കണ്ടെത്താന്‍ ഏതു സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചതെന്നാണ് വിവരാവകാശ അപേക്ഷയില്‍ മുജീബ് ചോദിച്ചിരുന്നത്. ഓട്ടോമാറ്റിക്കായി ഇത് പേരുകള്‍ വെട്ടുമോ, തിരുത്തുമോ, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചോ, തെറ്റുകള്‍ ആരാണ് അവലോകനം ചെയ്തത് എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇവയ്‌ക്കൊന്നും തൃപ്തികരമായ മറുപടി കമ്മീഷന്‍ നല്‍കിയില്ല.

മുജീബ് അയ്യൂബ് അപ്പീല്‍ സമര്‍പ്പിക്കണമെന്ന് മുന്‍ സിഇസി ഒപി റാവത്ത് ഹിന്ദുസ്താന്‍ ടൈംസ് പത്രത്തോട് പറഞ്ഞു. 'ഇത് നിയമപരമായ കാര്യമാണ്, കമ്മീഷന്‍ ഒഴിവാക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിന് അപേക്ഷകന്‍ യോഗ്യതയുള്ള അധികാരികള്‍ക്ക് അപ്പീല്‍ നല്‍കണം,'-റാവത്ത് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group