പൂര്‍ണ ഗണവേഷം ധരിച്ച് വിജയദശമി പരിപാടിയില്‍ പങ്കെടുത്ത് മുന്‍ സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്‍
ഇടുക്കി: മുന് സി.പി.എം നേതാവും ദേവികുളം മുന് എം.എല്.എയുമായ എസ്.രാജേന്ദ്രന് ആര്.എസ്.എസ് ഗണവേഷമണിഞ്ഞ് വിജയദശമി പരിപാടിയില്.
മൂന്നാറില് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പൂര്ണ ഗണവേഷത്തിലെത്തിയത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്.എസ്.എസ് മുഖപത്രമായ 'കേസരി' വാരികയുടെ പ്രചാരണ ഉദ്ഘാടനവും അദ്ദേഹം നിര്വഹിച്ചു.
ദേവികുളം നിയോജകമണ്ഡലത്തില് നിന്ന് മൂന്നുതവണ എം.എല്.എയായ മുതിര്ന്ന സി.പി.എം നേതാവായിരുന്നു രാജേന്ദ്രന്. പിന്നീട് പാര്ട്ടി നേതൃത്വവുമായി അകലുകയും ബി.ജെ.പിയില് ചേരുകയും ചെയ്തിരുന്നു.
തുടര്ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് ദേവികുളത്ത് എന്.ഡി.എ സ്ഥാനാര്ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
Post a Comment