Join News @ Iritty Whats App Group

ഇരിട്ടി ഉപജില്ല സ്കൂള്‍ കലോത്സവം 30 മുതല്‍

ഇരിട്ടി ഉപജില്ല സ്കൂള്‍ കലോത്സവം 30 മുതല്‍


ഇരിട്ടി:ഇരിട്ടി ഉപജില്ല സ്‌കൂള്‍കലോത്സവം ഒക്ടോബർ 30, നവംബർ 4 , 5, 6, 7 തിയ്യതികളില്‍ ആറളം ഗവ. ഹയർസെക്കൻഡറി സ്‌കൂളില്‍ നടക്കും.

ഉപജില്ലയിലെ 103 വിദ്യാലയങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. രചന മല്‍സരങ്ങള്‍ 30ന് ആരംഭിക്കും. നവംബർ 4ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സരളയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

ഹയർ സെക്കൻഡറിയിലെ പ്രധാന വേദിക്കു പുറമെ ആറളം എല്‍.പി, യു.പി, വെള്ളരി വയല്‍ സുഹറ യു.പി എന്നിവിട ങ്ങളിലും വേദികള്‍ സജ്ജമാക്കും. സമാപന സമ്മേളനം 7ന് വൈകുന്നേരം 6ന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ അദ്ധ്യക്ഷത വഹിക്കും. വിളംബരജാഥ ഇന്ന് വൈകിട്ട് ഇരിട്ടിയില്‍ നഗരസഭ ചെയർപേഴ്സണ്‍ വി.വിനോദ് കുമാർ ഫ്ളാഗ് ഓഫ് ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group