നവംബര്‍ 10 ന് കണ്ണൂരില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കും:സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതി
കണ്ണൂർ: കണ്ണൂർ നഗരത്തില്നിയമവിരുദ്ധമായി പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് .നവമ്പർ 10 ന് കണ്ണൂരില്‍ ഓട്ടോറിക്ഷകള്‍ സൂചന പണിമുടക്കം നടത്തും.
പ്രശ്നപരിഹാരം ഉണ്ടാക്കാൻ അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ നവംബർ17 മുതല്‍ അനധികൃത ഓട്ടോ സർവീസ് തടയുന്നതാണെന്ന് കണ്ണൂർ ജവഹർ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതി വിളിച്ചു ചേർത്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ വിപുലമായ കണ്വെൻഷൻ ഐകകണ്ഠ്യേന തീരുമാനിച്ചു.
അഡ്വ :ടി.ഒ.മോഹനൻ എം എല്‍ എ കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു.കുന്നത്ത് രാജീവൻ സ്വാഗതം പറഞ്ഞു. എൻ .ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.ബഷീർ ജൂബിലി (STU ) എ.പി നാരായണൻ (INTUC) അഡ്വ : കസ്തൂരി ദേവൻ (AK SATU ) സത്യൻ ചാലക്കര (Bms) മുഹമ്മദ് ഇംതിയാസ് ( FITU) മനോജ് സാരംഗ് ( HMS) C K ശശികുമാർ ,മില്‍ ന രാജീവൻതുടങ്ങിയവർ പ്രസംഗിച്ചു. വി.വി മഹമൂദ് നന്ദി പറഞ്ഞു.
Post a Comment