വൈദ്യുതി പ്രതിസന്ധി: മന്ത്രിയുടെ മണ്ഡലത്തില്‍ യങ് ഡെമോക്രാറ്റ്‌സിന്റെ വ്യത്യസ്ത പ്രതിഷേധം
ഇരിട്ടി: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതില്‍ പ്രതിഷേധിച്ച് യങ് ഡെമോക്രാറ്റ്‌സ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു.
വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ മണ്ഡലത്തിലാണ് 'ഓപ്പറേഷന്‍ പവര്‍ കട്ട്' എന്ന പേരില്‍ പ്രതിഷേധം അരങ്ങേറിയത്. പവര്‍കട്ടില്‍ പഠനം മുടങ്ങുന്ന വിദ്യാര്‍ഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മെഴുകുതിരി വെളിച്ചത്തില്‍ 'തെരുവില്‍ പഠനം' എന്ന പ്രതീകാത്മക പരിപാടിയും പൊതുജനങ്ങള്‍ക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്യലും നടന്നു.
പ്രതിഷേധ പരിപാടിയില്‍ യങ് ഡെമോക്രാറ്റ്‌സ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ജാബിര്‍ പുന്നാട് സംസാരിച്ചു. അപ്രഖ്യാപിത പവര്‍കട്ട് ജനജീവിതം ദുസ്സഹമാക്കിയെന്നും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും സമയബന്ധിതമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് ജാബിര്‍ പുന്നാട്, സെക്രട്ടറി ഫജര്‍ സി, ട്രഷറര്‍ മുസ്തഫ വി പി എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment