Join News @ Iritty Whats App Group

‘ഗ്യാനേഷ് കുമാർ ബിജെപിയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

‘ഗ്യാനേഷ് കുമാർ ബിജെപിയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേരണമെന്ന് ഗ്യാനേഷ് കുമാർ തന്നോട് നിർദേശിച്ചിരുന്നുവെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നും ഗ്യാനേഷ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

2016ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്ന് ജിജി തോംസൺ പറഞ്ഞു. താൻ സർവീസിൽ തുടരുന്ന സമയത്തായിരുന്നു ഈ ക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ നിർദേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു.

വിരമിച്ച ശേഷം ബിജെപിയിൽ ചേരണമെന്ന നിർദേശം താൻ നിരസിച്ചുവെന്നും മുൻ ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗ്യാനേഷ് കുമാർ അന്ന് സർവീസിൽ തുടരുന്നതിനിടെയാണ് രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള നിർദേശം മുന്നോട്ടുവെച്ചതെന്നും ജിജി തോംസൺ ആരോപിച്ചു. “ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാൽ ബിജെപിയിൽ ചേരാൻ നിർദേശിച്ചു. മന്ത്രിയാകാമെന്നും പറഞ്ഞു” എന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group