'തിരുത്തേണ്ടത് അവതാരക, തന്റെ ഭാഗത്ത് തെറ്റില്ല'; കേസിനെ നിയമപരമായി നേരിടുമെന്ന് അബ്ദുല്ല ബാസിൽ
കോഴിക്കോട്: തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് ഡോ. അബ്ദുല്ല ബാസിൽ. അവതാരകയാണ് തിരുത്തേണ്ടതെന്നും തന്റെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും ബാസിൽ പ്രതികരിച്ചു. വംശീയ വർഗീയ വാക്കുകളാണ് അവതാരിക ഉപയോഗിച്ചത്. അതിനെ ചർച്ചയിൽ തന്നെ എതിർത്തു. ന്യൂസ് റൂമുകൾ വംശീയതയുടെ കളമാകുന്നത് തിരിച്ചറിയണം. തന്റെ വീഡിയോക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ കമന്റിട്ടവർക്കെതിരെയാണ് കേസെടുക്കേണ്ടത്. അതിൽ വംശീയതയോ വിദ്വേഷമോ ഇല്ല, ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും
പോലീസിന്റേത് വിചിത്രമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാർ ഉൾപ്പെടെ വിഷയത്തിൽ പിന്തുണയ്ക്കുന്നു. പൊലീസ് നടപടി ശരിയാണെന്ന് കരുതുന്നില്ല. പൊലീസ് അനാവശ്യ തിടുക്കം കാണിച്ചു . കേസ് നൽകിയവർ തന്നെ പിൻവലിക്കാൻ തയ്യാറാകണമെന്നും
നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വർഗീയത പറഞ്ഞവർക്കെതിരെയാണ് നടപടി വേണ്ടത്. അത് ചൂണ്ടിക്കാട്ടിയവർക്കെതിരെയല്ല. അവർ മാപ്പു പറഞ്ഞതിൽ പോലും വൈരുദ്ധ്യമുണ്ട്. അതിൽ വംശീയ അധിക്ഷേപമുണ്ട്. ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ വിസ്ഡം പരാതി നൽകുമെന്നും അബ്ദുല്ല ബാസിൽ പറഞ്ഞു.
Post a Comment