മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്‍റെ അപ്രതീക്ഷിത വേർപാടിന്‍റെ ഞെട്ടലിൽ പ്രവാസ ലോകം; യുഎഇയിലെത്തിയത് സംഗീത പരിപാടികളിൽ പങ്കെടുക്കാൻ
ദുബായ്: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്‍റെ അപ്രതീക്ഷിത വേർപാടിന്‍റെ ഞെട്ടലിലാണ് പ്രവാസലോകം. സംഗീത പരിപാടിക്കായി കഴിഞ്ഞ മാസം ദുബൈയിലെത്തിയ നിസാർ വയനാട് പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകുന്നേരം ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുള്ള നിസാർ വയനാട് പ്രവാസലോകത്ത് ഏറെ പ്രിയങ്കരനായിരുന്നു. വയനാട് കൽപറ്റ കമ്പളക്കാട് സ്വദേശിയാണ്.
അടുത്ത ദിവസം സൗദിയിലും ദുബായിലും വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ അന്ത്യം. മാപ്പിളപ്പാട്ടുകളിലൂടെയും പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണന്‍റെ ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ നിസാർ വയനാടിന് കേരളത്തിലും വിദേശത്തുമായി നിരവധി ആരാധകരുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനായി യുഎഇയിലെത്തിയത്. ബർദുബായിൽ സുഹൃത്തിന്‍റെ ഫ്ലാറ്റിൽ താമസിച്ച് വിവിധ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചുവരികയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനായി യുഎഇയിലെത്തിയത്. പ്രമുഖ സ്റ്റേജ് ഷോ സംഘാടകനും കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയുമായ ബെൻസറിന്‍റെ വരാനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമായും ഇദ്ദേഹം എത്തിയത്. ബർദുബായിൽ സുഹൃത്തിന്‍റെ ഫ്ലാറ്റിൽ താമസിച്ച് വിവിധ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചുവരികയായിരുന്നു.
ഞായറാഴ്ച ബർദുബായിലെ കടയുടെ ഉദ്ഘാടനത്തിലും തുടർന്ന് അജ്മാനിലും നടക്കാനിരുന്ന പരിപാടികളിലും പങ്കെടുക്കേണ്ടതായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മാപ്പിളപ്പാട്ട്, നാടൻപാട്ട് രംഗങ്ങളിൽ സജീവമായിരുന്ന നിസാർ വയനാട് നൂറുകണക്കിന് സ്റ്റേജ് ഷോകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. ബെൻസർ സംഘടിപ്പിച്ച എഴുപത്തഞ്ചോളം സ്റ്റേജ് ഷോകളിൽ നിസാർ ആയിരുന്നു പ്രധാന ഗായകൻ.
ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന, ഉപ്പ: പരേതനായ ഇബ്രാഹിം, ഉമ്മ: സൈനബ, സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.
Post a Comment