കറന്റ് പോയപ്പോൾ യന്ത്രം വൃത്തിയാക്കാൻ തുടങ്ങി, പെട്ടെന്ന് കറന്റ് വന്നു, വനിതാ തൊഴിലാളിക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ സ്വകാര്യ ഫാക്ടറിലെ യന്ത്രത്തിൽ കൈ കുടുങ്ങി വനിതാ തൊഴിലാളിക്ക് പരിക്ക്. അച്ചാർ മിക്സിംഗ് യൂണിറ്റിലെ തൊഴിലാളിയായ മിനിക്കാണ് പരിക്കേറ്റത്. കറണ്ട് പോയ സമയത്ത് ഓഫ് ചെയ്തതാണെന്ന് കരുതി മെഷീൻ വൃത്തിയാക്കി. ഇതിനിടെ കറണ്ട് വന്ന് മെഷീൻ പ്രവർത്തിച്ചതാണ് അപകടത്തിന് കാരണം. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൈക്ക് പരിക്കേറ്റ മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment