Join News @ Iritty Whats App Group

മെസിയുടെ പേരിലുള്ള തട്ടിപ്പ്: നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്‌ടി വകുപ്പ്; ആർബിസിക്ക് നോട്ടീസ് നൽകും

മെസിയുടെ പേരിലുള്ള തട്ടിപ്പ്: നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്‌ടി വകുപ്പ്; ആർബിസിക്ക് നോട്ടീസ് നൽകും


തിരുവനന്തപുരം:മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ വെട്ടിച്ച റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നികുതി ഇനത്തിൽ -25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ -25.78 കോടിയുമുൾപ്പെടെ 56.32 കോടിയാണ് അടയ്ക്കാനുള്ളത്. ഇത് വ്യക്തമാക്കി ആർബിസിക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് ജിഎസ്ടി വകുപ്പ്. സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്. നികുതി വിവരങ്ങൾ മറച്ചുവെച്ചതിനു പിഴ ഈടാക്കാൻ എസ്ഐടി ശുപാർശ ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group