Join News @ Iritty Whats App Group

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ഇ ഡി, സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യും

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ഇ ഡി, സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യും


സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടരുന്നു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് സിഎംആർഎൽ ജീവനക്കാരെ ഇഡി ചോദ്യം ചെയ്യുന്നത്.

സംസ്ഥാന സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കള്ളപ്പണ ഇടപാട് നിരോധന നിയമമായ പിഎംഎൽഎ പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് ഇഡി ആലോചിക്കുന്നതായാണ് വിവരം. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലും ഡിജിപിയും നൽകുന്ന നിയമോപദേശം നിർണായകമാകും.

നിയമോപദേശം ഈ മാസം 17ഓടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രാഥമിക അന്വേഷണം എങ്കിലും നടത്തേണ്ടി വരുമെന്നാണ് സൂചന. ഹവാല ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇഡി പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഇഡി ശുപാർശ നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group