Join News @ Iritty Whats App Group

കനത്ത ചൂടിൽ ഇരുട്ടടി, സംസ്ഥാനത്ത് 'പവർ കട്ട്'; വൈദ്യുതി പ്രതിസന്ധി രൂക്ഷം, നിയന്ത്രണം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

കനത്ത ചൂടിൽ ഇരുട്ടടി, സംസ്ഥാനത്ത് 'പവർ കട്ട്'; വൈദ്യുതി പ്രതിസന്ധി രൂക്ഷം, നിയന്ത്രണം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത്‌ കടുത്ത ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. നിയന്ത്രണ മുന്നറിപ്പായാണ് ഈ കണക്ക് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വര്‍ഷം 80 ശതമാനായിരുന്നെുവെങ്കിൽ അണക്കെട്ടുകളിൽഇപ്പോള്‍ 64 ശതമാനം വെള്ളം മാത്രമാമുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കുമില്ല. എന്നാൽ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയര്‍ന്ന നിലയിലുമാണ്

കഴിഞ്ഞ മേയിൽ അധിക വൈദ്യുതിക്കായി കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ചിരുന്നു. ഈ മാസം പീക്ക് സമയത്ത് 400 മെഗാവാട്ടിനാണ് ടെൻഡർ വിളിച്ചത്. പക്ഷേ വില യൂണിറ്റിന് 12.98 പൈസയാണ്. യൂണിറ്റിന് പത്തു രൂപയെന്ന പരിധിയിയുള്ളതിനാൽ കരാറായില്ല. ജൂലൈ ഏഴിന് വീണ്ടും കരാര്‍ വിളിച്ചു. പീക്ക് സമയത്ത് വൈദ്യുതി നൽകാൻ ഒരു കന്പനിയും വന്നില്ല. പകലും രാത്രിയിലുമായി 200 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോള്‍ 25 മെഗാവാട്ടിന് വാഗ്ദാനം വന്നു. യൂണിറ്റിന് 6.50 രൂപ. രാത്രി പന്ത്രണ്ട് മുതൽ രാവിലെ 5 വരെ 500 മെഗാവാട്ടിന് വിളിച്ചപ്പോല്‍ 100 മെഗാവാട്ടിന് വാഗ്ദാനമായി. പക്ഷേ യൂണിറ്റിന് 9.15 പൈസ. ഉയര്‍ന്ന നിരക്കാണ് ടെൻഡർ വന്നത്. ഇതിന് റഗുലേറ്ററി കമ്മീഷൻ അനുമതിയും വേണം.

നിലവിൽ പിന്നീട് മടക്കി നൽകാമെന്ന് വാക്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങുന്നതിലാണ് വലിയ വൈദ്യുത ക്ഷാമമില്ലാതെ സംസ്ഥാനം പിടിച്ചു നിൽക്കുന്നത്. വെള്ളിയാഴ്ച 2.21 ദശലക്ഷം യൂണിറ്റ് ഇങ്ങനെ വാങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് കടം വാങ്ങിയത് ദിവസേന 3 ദശലക്ഷം യൂണിറ്റിന് മുകളിൽ തിരിച്ചു കൊടക്കുന്നുണ്ട്. ഈ മാസമേ ഈ കടം തീരൂ. ജലവൈദ്യുതിയുടെ ക്ഷാമം മൂലം പുറത്ത് നിന്ന് വാങ്ങുന്നതിൽ നിന്നാണ് കടം വീട്ടുന്നത്. ആവശ്യകത ഉയര്‍ന്നതിനാൽ തത്സമയ വിപണിയിൽ വൈകീട്ട് നാലര മുതൽ രാവിലെ 9.30 വരെ യൂണിറ്റിന് പത്തു രൂപ നിരിക്കാണ്.

Post a Comment

Previous Post Next Post
Join Our Whats App Group