'പിഎം ശ്രീ നടപ്പാക്കരുത്', കെപിസിസി ഭാരവാഹി യോഗത്തില്‍ എതിർപ്പുമായി നേതാക്കള്‍; പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാല്‍, പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ കൂട്ടിച്ചേര്‍ത്തു.
Post a Comment