Join News @ Iritty Whats App Group

അഞ്ചുവയസുകാരിയ്ക്ക് പീഡനം: മുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

അഞ്ചുവയസുകാരിയ്ക്ക് പീഡനം: മുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി


പാനൂർ :പാനൂരിനടുത്ത് പന്ന്യന്നൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സംസ്ഥാനം വിട്ട അന്യസംസ്ഥാനതൊഴിലാളിയെ പാനൂർ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടി.

ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് സി.ഐ പി.സന്തോഷ്, എസ്‌.ഐ വി.പി.മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ച്‌ പിടികൂടിയത്.

കഴിഞ്ഞ ദിവസം പന്ന്യന്നൂരിലെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ഈയാള്‍ മാതാവ് വെള്ളമെടുക്കാൻ പോയപ്പോള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.സംഭവം പുറത്തറിഞ്ഞപ്പോള്‍ തന്നെ ആസാദ് സ്ഥലം വിട്ടിരുന്നു. പേരും ഫോട്ടോയും ലഭിച്ച പൊലീസ് തലശ്ശേരിയില്‍ നിന്നും ട്രെയിനില്‍ ഈയാള്‍ കയറിയതായി അന്വേഷിച്ചറിഞ്ഞു. തുടർന്ന് റയില്‍വേ പൊലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര രത്നഗിരിയില്‍ നിന്ന് പ്രതി യെ പിടികൂടുകയായിരുന്നു.എസ്.ഐ പ്രഷോബ്,സി.പി.ഒമാരായ അൻസീർ,രാജേഷ് എന്നിവരാണ് മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group