Join News @ Iritty Whats App Group

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് ; എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് ; എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ രംഗത്ത്. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം കണ്ണൂരുകാരെ വലിയതോതിൽ നിരാശപ്പെടുത്തിയിട്ടുണ്ടെന്നും, എന്തുതുകൊണ്ടാണ് വേദി മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതും, തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും മേളയുടെ പതാക കൈമാറിയതും

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

ഈ തീരുമാനത്തെ മറികടന്നാണ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കുമെന്ന് ഇന്നലെയാണ് പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു വാർത്താസമ്മേളനത്തിൽ അറിയിച്ചത്

Post a Comment

Previous Post Next Post
Join Our Whats App Group