ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കം, വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ, തന്ത്രപ്രധാന ചർച്ചകൾ നടക്കും
ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഉച്ചയ്ക്കാണ് ദില്ലിയിലെത്തുന്നത്. നാളെയും ഉച്ചകോടി തുടരും. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ. പ്രസിഡന്റ് ഷീ ജിൻപിങ് ദില്ലിയിൽ എത്താൻ ഇരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന.
Post a Comment