'പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല'; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ വ്യക്തമാക്കി. മുൻ നിലപാടുകളിൽനിന്ന് സംഘടന പിന്നോട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
സർക്കാരുകളും ഭരണസംവിധാനങ്ങളും മാറുമ്പോൾ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരാറില്ലെന്നും, ഈ വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ പൂർണ്ണമായും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഭാഗത്തുനിന്ന് അതിനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Post a Comment