Join News @ Iritty Whats App Group

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി, കണ്ടെത്തിയത് പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന്

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി, കണ്ടെത്തിയത് പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന്


സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതൽ ഹാൻസ് ചാക്കുകൾ കണ്ടെത്തി. കേസിൽ അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തുമായുള്ള തെളിവെടുപ്പിനിടെയാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ചാക്കുകൾ കണ്ടെത്തിയത്.

കേസെടുത്തതിന് പിന്നാലെയുള്ള ദിവസം പുലർച്ചെ സബിത്ത് ഹാൻസ് ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്റ്റേഷനിൽ നിന്ന് ചാക്കുകൾ പുറത്തേക്ക് കൊണ്ടുപോയത് സബിത്ത് ഒറ്റയ്ക്കാണെന്നും പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചെന്നും അന്വേഷണ സംഘം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ സബിത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. സബിത്ത് കുറ്റസമ്മതം നടത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group