Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്

മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്


തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ പിഎസ് സഞ്ജീവ്. മുഖ്യമന്ത്രി സഞ്ചരിച്ച ചാർട്ടഡ് വിമാനത്തിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസറാണെന്ന വിശദീകരണത്തെ ചോദ്യം ചെയ്ത സഞ്ജീവ്, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യം പറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു

ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാരിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ ന്യായീകരിക്കാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ഈ സ്പോൺസർഷിപ്പ് നൽകിയതെന്നും എന്തിനാണ് ഇത്തരമൊരു സൗജന്യം നൽകുന്നതെന്നുമുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ യുഡിഎഫ് കേന്ദ്രങ്ങൾ ചോദ്യമുന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും സഞ്ജീവ് വിമർശിച്ചു. സംസ്ഥാനത്തിൻ്റെ ആസ്തികൾ വിറ്റുതുലയ്ക്കാൻ ഈ അഴിമതിക്കാർ തയ്യാറായാലും യുഡിഎഫ് സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയോ ബജറ്റോ സെക്രട്ടറിയേറ്റോ ഒന്നും ഇല്ലാതെ സ്പോൺസർഷിപ്പിലൂടെ ഭരണം നടത്തുന്നതാണ് യുഡിഎഫ് ശൈലിയെന്നും, ഇതാണോ യുഡിഎഫ് മുന്നോട്ടുവെക്കുന്ന ഭരണ മാതൃകയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സഞ്ജീവ് ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group