കോൺഗ്രസ് പദവികൾ രാജിവച്ച് ഹരീഷ റാവത്ത്; പിഎയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ നടപടി; വിവാദം പാർട്ടിയെ ബാധിക്കാതിരിക്കാൻ രാജി
ദില്ലി: പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിലെ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പദവികളാണ് രാജിവെച്ചത്. കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നരീതിയിൽ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുന്നതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്റെ പിഎയായ ചന്ദൻ സിങ് ജീനയുടെ വീട്ടിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ചന്ദൻസിങ് ജീനയുടെ വീട്ടിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബരവാച്ചുകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചത്
Post a Comment