'എന്റെ പിള്ളയെ ഞാന് കൊന്നു കുഞ്ഞമ്മേ..' അലറി വിളിച്ച് മാതാവ്, ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ കുടുംബവഴക്കെന്ന് സൂചന; കുഞ്ഞിനെ കൊന്ന് ജീവനൊടുക്കാമെന്ന് കരുതി, സാധിച്ചില്ലെന്ന് അമ്മയുടെ മൊഴി
തിരുവനന്തപുരം: മലയിന്കീഴ് വിളവൂര്ക്കലിലെ ഒന്നര വയസുകാരി ഇവാനയുടെ കൊലപാതകത്തില് ഇനിയും നടുക്കം മാറിയിട്ടില്ല ബന്ധുക്കള്ക്കും നാട്ടുകാര്ക്കും.
ലോകമെന്തെന്ന് അറിഞ്ഞു തുടങ്ങും മുമ്പാണ് എല്ലാവരുടേയും അന്നമോള് ഈ ലോകത്ത് യാത്രയാവുന്നത്. വഴക്കും പ്രശ്നങ്ങളും എന്തെന്ന് ഒ കുരുന്നിനറിയില്ല. കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ചും കളിച്ചും ഒരു പൂമ്പാറ്റയെ പോലെ പറന്നു നടന്നിരുന്ന കു#്ഞിനെയാണ് മാതാവ് തന്നെ കൊലപ്പെടുത്തിയത്.
കൊലക്ക് പിന്നില് കുടുംബപ്രശ്നങ്ങളെന്നാണ് വിവരെ. ഭര്ത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് ക്രിസ്റ്റി പൊലിസിനോട് പറഞ്ഞതായി റിപ്പോര്ട്ടുണ്ട്.
കരച്ചില് കേട്ട് ക്രിസ്റ്റിയുടെ മുറിയിലെത്തിയപ്പോള് കുഞ്ഞ് അസ്വാഭാവിക നിലയില് കിടക്കുന്നതാണ് കണ്ടതെന്ന് ഇവര് പറയുന്നു. കുഞ്ഞിന് എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള് 'എന്റെ പിള്ളയെ ഞാന് കൊന്നു കുഞ്ഞമ്മേ..' എന്ന് ക്രിസ്റ്റി അലറി വിളിച്ചതായും അവര് പറയുന്നു. 'കുഞ്ഞിനെ എനിക്ക് തന്നുകൂടായി?രുന്നോ... ഞാന് നോക്കുമായിരുന്നല്ലോ.. എന്തിനാ കൊന്നുകളഞ്ഞത്....' എന്ന് വിലപിക്കുകയാണ് ഇപ്പോള് അഭിജിത്തിന്റെ മാതൃസഹോദരി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നുമാണ് മാതാവ് പൊലിസിനോട് പറഞ്ഞത്.
Post a Comment