Join News @ Iritty Whats App Group

ഉപരോധം പിൻവലിച്ചാൽ 7 ദിവസത്തിനകം ഹോർമുസ് തുറക്കാമെന്ന് ഇറാൻ; ചർച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക

ഉപരോധം പിൻവലിച്ചാൽ 7 ദിവസത്തിനകം ഹോർമുസ് തുറക്കാമെന്ന് ഇറാൻ; ചർച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക


അമേരിക്ക സൈനിക സമ്മർദം കുറയ്ക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാൻ തയ്യാറാണെന്ന് ഇറാൻ. മധ്യസ്ഥർ വഴിയാണ് ഇറാൻ അമേരിക്കയെ ഇക്കാര്യം അറിയിച്ചത്. ശത്രുതയ്ക്ക് ശാശ്വതമായ അന്ത്യം കുറിക്കാനുള്ള ലക്ഷ്യത്തോടെ പുതിയ ചർച്ചകൾ ആവശ്യമാണെന്നും യുഎൻ ജനറൽ അസംബ്ലി അമേരിക്കയ്ക്ക് സുവർണാവസരമാണെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, ഐക്യരാഷ്ട്രസഭയിൽ ഇറാനുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹൂതികളുമായുള്ള പോരാട്ടത്തിനിടയിലും സൗദി അറേബ്യയോടുള്ള സുരക്ഷാ പ്രതിബദ്ധതകൾ അമേരിക്ക തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുമായുള്ള പ്രതിരോധ കരാർ പാലിക്കുമെന്നും റൂബിയോ പറഞ്ഞു.

ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഇറാനുമായി ചർച്ച നടത്താമെന്ന് യുഎന്നിലെ യുഎസ് പ്രതിനിധി മൈക്ക് വാൾട്സ് പറഞ്ഞു. അതേസമയം, ഹൂതികൾക്ക് ഇറാൻ നൽകുന്ന സൈനിക പിന്തുണ അവസാനിപ്പിക്കണമെന്ന് ജി7 വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു.

ഹോർമുസിൽ രണ്ടാമത്തെ എണ്ണക്കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് നാവികർക്ക് പരുക്കേറ്റതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു. ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ ഇറാനിയൻ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര യാത്രകൾ വിലക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group