Join News @ Iritty Whats App Group

ശിവസൂര്യയെ കാണാതായിട്ട് 46 ദിവസം, ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ നാട്ടുകാര്‍

ശിവസൂര്യയെ കാണാതായിട്ട് 46 ദിവസം, ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ നാട്ടുകാര്‍


കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ. ഇന്ന് വൈകിട്ട് ആദ്യ യോഗം ചേരും.കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ശിവസൂര്യ വീട് വിട്ടിട്ട് ഇന്ന് 45 ദിവസം ആകുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തെരഞ്ഞതാണ്. ഒരു സിസിടിവി ക്യാമറയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്‌ഐടിയെ പ്രതിസന്ധിയിലാക്കിയത്.

2026 ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ശിവസൂര്യ വീടുവിട്ടിറങ്ങുകയായിരുന്നു.കത്ത്: "ഞാൻ കാശിക്ക് പോവുകയാണ്, അവിടെ ജീവിച്ച്‌ ദൈവത്തോടൊപ്പം ലയിക്കും" എന്ന് എഴുതിയ കത്ത് മേശപ്പുറത്തു വെച്ചാണ് കുട്ടി പോയത്

Post a Comment

Previous Post Next Post
Join Our Whats App Group