'സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നത് എല്ലാവർക്കും അറിയാം'; 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് മന്ത്രി
കോഴിക്കോട്: എൻടിപിസിയിൽ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇഡി വിവാദത്തിൽ ആഭ്യന്തരവകുപ്പിനു കൈമാറിയ രേഖകളിലെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിവരങ്ങൾ പുറത്തിറയുന്നതിൽ എന്താണ് പ്രശ്നം. ഇഡി വിവരങ്ങൾ ചോർത്തി നൽകിയെന്ന് പറയാനാകില്ല. കൃത്യമായ രേഖകൾ തന്നെയാണ് പുറത്തുവന്നത്. രാഷ്ട്രീയമായ വശങ്ങളല്ല നിയമവശങ്ങളാണ് പരിശോധിക്കേണ്ടതെന്നും നിയമവശങ്ങൾ വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനം പിന്നീടാണെന്നും മന്ത്രി പറഞ്ഞു.
Post a Comment