Join News @ Iritty Whats App Group

'വീട് സമ്മാനം, കൂപ്പണ്‍ 1,500 രൂപ'; ഭാര്യയുടെ ചികിത്സയും ജപ്തി ഭീഷണിയും പറഞ്ഞ് ലോട്ടറി വിറ്റു, മൂന്ന് കോടിയോളം രൂപ സമാഹരിച്ചെന്ന് ആരോപണം; നറുക്കെടുപ്പിന്റെ തലേദിവസം അറസ്റ്റ്, ബെന്നി തോമസിനെതിരെ പരാതിയുമായി കൂപ്പണ്‍ വാങ്ങിയവര്‍

'വീട് സമ്മാനം, കൂപ്പണ്‍ 1,500 രൂപ'; ഭാര്യയുടെ ചികിത്സയും ജപ്തി ഭീഷണിയും പറഞ്ഞ് ലോട്ടറി വിറ്റു, മൂന്ന് കോടിയോളം രൂപ സമാഹരിച്ചെന്ന് ആരോപണം; നറുക്കെടുപ്പിന്റെ തലേദിവസം അറസ്റ്റ്, ബെന്നി തോമസിനെതിരെ പരാതിയുമായി കൂപ്പണ്‍ വാങ്ങിയവര്‍


ഇരിട്ടി: സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച്‌ലോട്ടറി വിറ്റകണ്ണൂരിലെ ബെന്നി തോമസിനെതിരെ ലോട്ടറി വാങ്ങിയ ആളുകള്‍ രംഗത്ത്.

അർബുദ ബാധിതയായ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനെന്ന് പറഞ്ഞാണ് കേളകം അടക്കാതോട്ടിലെ ബെന്നി തോമസ് ലോട്ടറി ടിക്കറ്റ് മാതൃകയില്‍ കൂപ്പണ്‍ വിറ്റത്. ഈ ഇടപാട് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

1500 രൂപയുടെ കൂപ്പണുകള്‍ വിറ്റ് മൂന്ന് കോടി രൂപയോളം സമാഹരിച്ചതായും ഇതുസംബന്ധിച്ച്‌ കണ്ണൂർ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ലോട്ടറി വകുപ്പ് തടഞ്ഞത് കൊണ്ടാണ് നറുക്കെടുപ്പ് നടക്കാതെ പോയതെന്ന് നാട്ടുകാർ കരുതിയതായും എന്നാല്‍ വൻ തട്ടിപ്പാണ് നടന്നതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.കെ. ഹാരിസ്, പ്രവീണ്‍ കൃഷ്ണൻ, എ.ബി. ഷമിത്ത്, ടി. പ്രശോഭ് എന്നിവർ പറഞ്ഞു.

'ജപ്തി ഭീഷണിയും ഭാര്യയുടെ അസുഖവും ചൂണ്ടിക്കാട്ടിയാണ് ലോട്ടറിയിലൂടെ പണം സമാഹരിച്ചത്. 3300 ചതുരശ്രയടി വിസ്തീർണമുള്ള സ്വന്തം വീടും 26 സെന്റ് ഭൂമിയും ഒന്നാം സ്ഥാനമായി പ്രഖ്യാപിച്ചാണ് 2025 മാർച്ചില്‍ ബെന്നി തോമസ് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ച്‌ വില്‍പന നടത്തിയത്. രണ്ടാം സമ്മാനം യൂസ്ഡ് ഥാർ കാർ, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാർ, നാലാം സമ്മാനം പുതിയ എൻഫീല്‍‍ഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്

10000 ടിക്കറ്റുകള്‍ വില്‍ക്കാനാണ് പദ്ധതി എന്നായിരുന്നു ബെന്നി പറഞ്ഞിരുന്നത്. മേയ് 25ന് നറുക്കെടുപ്പ് നടത്താനാണ് നിശ്ചയിച്ചതെങ്കിലും കൂപ്പണുകള്‍ പ്രതീക്ഷിച്ചതുപോലെ വില്‍ക്കാൻ കഴിയാത്തതിനാല്‍ ഡിസംബർ 20 ലേക്ക് നറുക്കെടുപ്പ് തീയതി നീട്ടി.

പൈസ നഷ്ടമാകില്ലായിരുന്നു.

അറസ്റ്റിന് പിന്നാലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് പണം നല്‍കിയവരോട് ബെന്നി പറഞ്ഞത്. പിന്നീട് താൻ വിദേശത്താണെന്ന് ബെന്നി തന്നെ സന്ദേശം അയക്കുകയും ചെയ്തു. തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന സംശയവും ആക്ഷൻ കൗണ്‍സില്‍ ഉന്നയിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group