സെക്കൻഡുകൾക്കുള്ളിൽ മാറിമറിയുന്ന 147 കോടി! സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യയുടെ ലൈവ് ജനസംഖ്യാ ബോർഡ്
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (AIIMS) മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ജനസംഖ്യാ കൗണ്ടർ ബോർഡ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. രാജ്യത്തെ ജനസംഖ്യയിലെ മാറ്റങ്ങൾ തത്സമയം കാണിച്ച് സെക്കൻഡുകൾക്കുള്ളിൽ അക്കങ്ങൾ മാറിമറിയുന്ന ഡിജിറ്റൽ ബോർഡിന്റെ ദൃശ്യങ്ങളാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്.
സെപ്റ്റംബർ 4ന് ഉച്ചകഴിഞ്ഞ് ബോർഡിൽ ജനസംഖ്യ 147 കോടിയിലധികം (1,47,92,39,016) രേഖപ്പെടുത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്.
ഇന്ത്യയിലുണ്ടാകുന്ന ഓരോ ജനനവും മരണവും തത്സമയം ട്രാക്ക് ചെയ്തല്ല ഈ ബോർഡിലെ അക്കങ്ങൾ മാറുന്നത്. പകരം രാജ്യത്തെ ജനന-മരണ നിരക്കുകൾ, ജനസംഖ്യാ വളർച്ചാ തോത് എന്നിവ വിശകലനം ചെയ്ത് തയ്യാറാക്കിയ ശാസ്ത്രീയമായ കണക്കുകൂട്ടലുകളുടെ (Demographic Projections) അടിസ്ഥാനത്തിലാണ് ഈ അക്കങ്ങൾ വേഗത്തിൽ മാറിമറിയുന്നത്.
ജനസംഖ്യയ്ക്ക് പുറമേ രാജ്യത്തെ ദാരിദ്ര്യം, വായു മലിനീകരണം, കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സ്ഥിതിവിവരക്കണക്കുകളും ഈ ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിൽ നിന്നുള്ള ജനന കണക്കുകൾ എത്രത്തോളം കൃത്യമായി ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സംവാദങ്ങൾ നടക്കുന്നുണ്ട്.
Post a Comment