Join News @ Iritty Whats App Group

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ SDRF ഫണ്ട്; 2,117.85 കോടി രൂപ അനുവദിച്ചു, പട്ടികയിൽ കേരളമില്ല

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ SDRF ഫണ്ട്; 2,117.85 കോടി രൂപ അനുവദിച്ചു, പട്ടികയിൽ കേരളമില്ല


പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് 2117.85 കോടി രൂപ മുൻകൂട്ടി എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം. ഫണ്ട് അനുവദിച്ച ഏഴ് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ല. അസം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.

അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അരുണാചൽ പ്രദേശിന് 44.55 കോടി രൂപയും അസമിന് 379.35 കോടി രൂപയും അനുവദിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് 500 കോടി രൂപ വീതവും ഹിമാചൽ പ്രദേശിന് 193.95 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

അസമിലും ഒഡീഷയിലും മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും ദുരിതബാധിതരാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യം കൂടുതൽ രൂക്ഷമായതായി അധികൃതർ വ്യക്തമാക്കി.

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി മണ്ണിടിച്ചിലും മിന്നൽപ്രളയവും അനുഭവപ്പെട്ടു. നൂറുകണക്കിന് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡ് ചാർധാം യാത്ര താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജമ്മു-ശ്രീനഗർ ദേശീയപാതയിലും മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group