Join News @ Iritty Whats App Group

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ ശക്തമായ നടപടി, ഹൈക്കോടതി ഉത്തരവിൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ ശക്തമായ നടപടി, ഹൈക്കോടതി ഉത്തരവിൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്


വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ നടപടികൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണർ നിർദേശം നൽകി. അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ ഇതുസംബന്ധിച്ച നിർദേശം ഗതാഗത കമ്മീഷണർ എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയിരുന്നു. വാഹനത്തിൽ നടത്തിയ ഓരോ അനധികൃത മോഡിഫിക്കേഷനും പ്രത്യേകം പിഴ ഈടാക്കണമെന്നാണ് നിർദേശം. മോഡിഫിക്കേഷനുകൾ നീക്കം ചെയ്ത് വാഹനം യഥാർഥ രൂപത്തിലേക്ക് മാറ്റിയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എത്ര വാഹനങ്ങൾ പരിശോധിച്ചു, എത്ര തുക പിഴയായി ഈടാക്കി തുടങ്ങിയ വിവരങ്ങൾ അടുത്ത മാസം മൂന്നാം തീയതിക്കകം എല്ലാ ആർടിഒമാരും റിപ്പോർട്ട് ചെയ്യണമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.

വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത ആൾട്ടറേഷനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രത്യേകം പിഴ ചുമത്തണം. അനധികൃത ആൾട്ടറേഷനുകൾ നീക്കം ചെയ്ത ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ ഉടമയ്ക്ക് നിർദേശം നൽകണമെന്നും ഉത്തരവിലുണ്ട്.

വാഹനങ്ങളിൽ കാണുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഴ ചുമത്തണം. ഇതിനായി പരിശോധനകൾ കാര്യക്ഷമമാക്കണം. അനധികൃതമായി വെച്ചുപിടിപ്പിച്ചിട്ടുള്ള സാധനങ്ങളെല്ലാം നീക്കം ചെയ്തശേഷം ഇവ പരിശോധനയ്ക്ക് ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെടണം.

റീലുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കാനായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരേയും നടപടികൾ സ്വീകരിക്കണം. മൂന്ന് മാസത്തിനിടെ ഇത്തരം നിയമലംഘനങ്ങൾക്കെതിരേ എൻഫോഴ്സ്മെന്റ് വിഭാഗം കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങൾ ശേഖരിക്കണം.

ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെപ്റ്റംബർ മൂന്നിനുമുമ്പ് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ശക്തിയേറിയ പ്രകാശമുള്ള ലൈറ്റുകൾ, വീലുകൾ, മറ്റ് വസ്തുക്കൾ എന്നിവയ്‌ക്കെതിരേ വരുംദിവസങ്ങളിൽ നടപടികളുണ്ടാകും.

Post a Comment

Previous Post Next Post
Join Our Whats App Group