അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു
കണ്ണൂർ: അർജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു. കണ്ണൂർ സൈബർ പോലീസ് ആണ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ ശ്രമം തുടരുന്നു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും. ഇതിനായുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ നല്‍കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട് നല്‍കുക. കളക്ടർ റിപ്പോർട്ടിന്മേല്‍ അന്തിമ തീരുമാനം എടുക്കും.
അതിനിടെ അർജുൻ ആയങ്കി കണ്ണൂരില്‍ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തല്‍. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നല്‍കിയത് എന്നും പോലീസ് കണ്ടെത്തി.
ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പിടികൂടിയതിനു പിന്നാലെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് അര്ജുന് ആയങ്കിയെ പോലീസ് ഹാജരാക്കിയത്.
Post a Comment