അച്ഛന്റെ ഓര്‍മ്മയില്‍ നിരഞ്ജന നിയമന ഉത്തരവ് സ്വീകരിച്ചു
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമന ഉത്തരവ് കൈമാറി.
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം, എറണാകുളത്തെ തൃക്കാക്കരയിലെ ഓഫീസില്‍ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. ഇന്നലെ അമ്മ ഡി. മഞ്ജുഷയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എം.എല്‍.എ എന്നിവരും സന്നിഹിതരായിരുന്നു. ഒഴിവുണ്ടാകുന്ന മുറയ്ക്ക് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് നിയമനം മാറ്റി നല്‍കാമെന്ന് മുഖ്യമന്ത്രി നിരഞ്ജനയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. കണ്ണൂർ കളക്ടറേറ്റിലെ യാത്ര അയപ്പു ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു നവീൻബാബുവിന്റെ ആത്മഹത്യ. കേസിന്റെ അന്വേഷണം സർക്കാർ സി.ബി.ഐയ്ക്ക് വിട്ടിരുന്നു.
Post a Comment