‘തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരത്തോടെ തിരിച്ചെത്താം’; പുത്തൻ പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ
തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് പകൽ സമയത്ത് ജയിലിന് പുറത്ത് ജോലി ചെയ്യാനും, ഉപജീവനമാർഗം കണ്ടെത്താനും, വൈകുന്നേരം ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് അവരുടെ കുടുംബത്തെ പോറ്റാനും പുത്തൻ പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിംഗ്ഭുമിലെ ഘാഗിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നീ നാല് സെൻട്രൽ ജയിലുകളിലെ ഓപ്പൺ, സെമി-ഓപ്പൺ ബാരക്കുകൾ വഴിയാണ് ഈ സംവിധാനം നിലവിൽ വരിക.
‘തുറന്നതോ പകുതി തുറന്നതോ ആയ ബാരക്ക് സംവിധാനത്തിൽ, തടവുകാർക്ക് രാവിലെ 6 മണിക്കോ 7 മണിക്കോ പുറത്തിറങ്ങി കുടുംബങ്ങൾക്ക് വേണ്ടി സമ്പാദിക്കാനും ഏകദേശം 12 മണിക്കൂറിന് ശേഷം ജയിലിലേക്ക് മടങ്ങാനും അനുവാദമുണ്ടാകും. നഗര കേന്ദ്രങ്ങളിലാണ് ഈ സൗകര്യങ്ങൾ ഉള്ളതിനാൽ, തടവുകാർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് ന്യായമായ അവസരങ്ങൾ ലഭിക്കും’ ഐജി (ജയിൽ) സുദർശൻ മണ്ഡൽ പറഞ്ഞു.
Post a Comment