Join News @ Iritty Whats App Group

​ഗുണനിലവാരത്തിൽ വീഴ്ച്ച പറ്റി! എൽജി, എവറസ്റ്റ് കായത്തിൽ മായം; ബ്രാൻഡുകളുടെ കായപ്പൊടി വിൽപ്പന നിരോധിച്ചു

​ഗുണനിലവാരത്തിൽ വീഴ്ച്ച പറ്റി! എൽജി, എവറസ്റ്റ് കായത്തിൽ മായം; ബ്രാൻഡുകളുടെ കായപ്പൊടി വിൽപ്പന നിരോധിച്ചു


ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എവറസ്റ്റ് ഫുഡ് പ്രൊഡക്ട്സ് (Everest Food Products), ലാൽജീ ഗോധു (LG) കായം വിൽപ്പന താൽക്കാലികമായി നിരോധിച്ച് എഫ്എസ്എസ്എഐ (FSSAI). ലബോറട്ടറി പരിശോധനയിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാനും, നിയമലംഘനം വിശദീകരിക്കാനും ഇരു കമ്പനികൾക്കും എഫ്.എസ്.എസ്.എ.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിലുള്ള ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളെ തിരികെ വിളിക്കാനും ഉപദേശമുണ്ട്. എവറസ്റ്റിന്റെ എഗ്ഗ് കറി മസാല, ചിക്കൻ മസാല, ഗരം മസാല എന്നിവയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ നിലവിൽ നിരോധിച്ചിട്ടില്ല.

ഒരു ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് മുംബൈയിലെയും ഗുജറാത്തിലെ ഉംബർഗാവിലെയും നിർമ്മാണ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. നിയമപ്രകാരം കായം പൊടിയിൽ കുറഞ്ഞത് 5% എങ്കിലും 'ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്റ്റ്' ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ പരിശോധിച്ച സാമ്പിളുകളിൽ ഇത് 0 മുതൽ 3% വരെ മാത്രമാണ് കണ്ടെത്തിയത്. ഇത് കൂടാതെ, എൽ ജിയിൽ നിന്ന് ശേഖരിച്ച കായം സാമ്പിളുകളിൽ 15% മുതൽ 32% വരെ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. അനുവദനീയമായ പരമാവധി പരിധി വെറും 1% മാത്രമാണ്.

അതേ സമയം, അമിതമായി പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് (Saturated Fat) എന്നിവ അടങ്ങിയ പാക്കേജ്ഡ് ഭക്ഷണങ്ങളുടെ മുൻഭാഗത്ത് ചുവന്ന നിറത്തിൽ മുന്നറിയിപ്പ് ലേബൽ വക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ എഫ്എസ്എസ്എഐ നിർദ്ദേശം സമർപ്പിച്ചു. മുന്നറിയിപ്പ് ലേബലുകൾ നടപ്പിലാക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെയും എഫ്എസ്എസ്എഐയെയും സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

Post a Comment

Previous Post Next Post
Join Our Whats App Group